Site iconSite icon Janayugom Online

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന പുകമറ തുറന്നുകാട്ടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന പുകമറ തുറന്നുകാട്ടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. അത്തരം നീക്കങ്ങള്‍ക്കെതിരെ പൊതുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രചരണം നടത്തും. ദേശീയതലത്തില്‍ വര്‍ഗീയതയ്ക്കും വിലവര്‍ധനവിനെതിരായും സിപിഐ എം ശക്തമായ പ്രചാരണം നടത്തുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണ്. എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും അത്തരമൊരു അക്രമം ഉണ്ടാകാന്‍ പാടില്ലായിരുന്നു. അത് ജനങ്ങളില്‍ നിന്ന് നമ്മെ അകറ്റുകയാണു ചെയ്യുക.

പാര്‍ട്ടി അംഗങ്ങള്‍ ആരെങ്കിലും എംപിയുടെ ഓഫീസ് ആക്രമിച്ചവരില്‍ ഉണ്ടെങ്കില്‍ ശക്തമായ സംഘടനാ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസുകാര്‍ അക്രമത്തെ തള്ളിപ്പറഞ്ഞിരുന്നില്ല എന്നും കോടിയേരി പറഞ്ഞു. ഗാന്ധി ചിത്രം തകര്‍ത്തത് ആരെന്ന് പൊലീസ് കണ്ടെത്തണം. എസ്എഫ്‌ഐ സമരം നടക്കുമ്പോള്‍ ഫോട്ടോ അവിടെയുണ്ടായിരുന്നു.

കല്‍പ്പറ്റയില്‍ കോണ്‍ഗ്രസുകാര്‍ ദേശാഭിമാനി ഓഫീസ് ആക്രമിച്ചത് എന്തിനെന്ന് നേതാക്കള്‍ വ്യക്തമാക്കണം. അക്രമത്തില്‍്ജീവനക്കാര്‍ക്ക് പരിക്കേറ്റു. വയനാട് ബ്യൂറോ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയായ സ്ത്രീകളെയും കുട്ടികളെയും അക്രമികള്‍ പരിഭ്രാന്തരാക്കി. പത്രസമ്മേളനത്തില്‍ ചോദ്യങ്ങളൊന്നും വേണ്ട എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ചോദ്യങ്ങളെ ഭയക്കുകയല്ല പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്. സമാധാനപരമായി പ്രതിഷേധ പരിപാടികള്‍ നടത്തണം. അക്രമങ്ങളില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാറിനില്‍ക്കണമെന്നും കോടിയേരി പറഞ്ഞു.

Eng­lish sum­ma­ry; Kodiy­eri Bal­akr­ish­nan says that the smoke raised by the oppo­si­tion in the gold smug­gling case will be exposed

You may also like this video;

Exit mobile version