സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം തന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ഡോളറും തിരികെ നൽകണമെന്നാശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി എൻഐഎ കോടതി ഇന്ന് പരിഗണിക്കും.
ഇതേ ആവശ്യം ഉന്നയിച്ച് സ്വപ്ന മുൻപ് ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് എൻഐഎ വിചാരണക്കോടതി സ്വപ്നയുടെ ഹർജി പരിഗണിക്കുക.
സ്വർണകള്ളക്കടത്ത് കേസിൽ ബംഗളുരിൽ നിന്ന് സ്വപ്നയെ പിടികൂടുന്ന ഘട്ടത്തിലാണ് സ്വപ്നയുടെ പക്കലുണ്ടായിരുന്ന 112 പവൻ സ്വർണവും 65 ലക്ഷം രൂപയും ഡോളറും എൻഐഎ സംഘം പിടിച്ചെടുത്തത്. ഇത്രകാലം കഴിഞ്ഞിട്ടും തന്റെ സ്വർണവും പണവും എൻഐഎ തിരികെ നൽകിയിട്ടില്ലെന്നാണ് സ്വപ്നയുടെ പരാതി.
തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പിടിച്ചെടുത്ത വസ്തുക്കൾ തിരികെ നൽകണമെന്നും സ്വപ്ന ഹർജിയിലൂടെ ആവശ്യപ്പെടുന്നു. 625 പവൻ സ്വർണം വിവാഹാവശ്യത്തിനായി വാങ്ങിയിരുന്നതാണെന്നും ഇതിൽ നിന്നുള്ള 112 പവനാണ് പിടിച്ചെടുത്തതെന്നും സ്വപ്ന പറഞ്ഞു.
English summary;Gold smuggling case; Swapna Suresh’s plea will be heard today
You may also like this video;