കരിപ്പൂരില്‍ വീണ്ടും മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്. മലദ്വാരത്തില്‍ മൂന്നു കാപ്‌സ്യൂളുകളിലാക്കി ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരാണ് പിടിയിലായത്. കോഴിക്കോട് പയ്യോളി സ്വദേശി കെ പി നൗഷ്, കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫ് എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ ബഹറൈനില്‍ നിന്ന് വന്ന ജിഎഫ് 260ലെ യാത്രക്കാരനായിരുന്നു റൗഫ്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ റൗഫിനെ സംശയത്തെ തുടര്‍ന്ന് പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് കൊണ്ട് വന്നു ചോദ്യം ചെയ്‌തെങ്കിലും, സ്വര്‍ണം കൊണ്ടു വന്ന കാര്യം റൗഫ് സമ്മതിച്ചില്ല. എന്നാല്‍ എക്‌സറേ പരിശോധനയില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച കാപ്‌സ്യൂളുകള്‍ തെളിഞ്ഞു.
മൂന്നു ക്യാപ്‌സ്യൂളുകളിലായി 766 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വര്‍ണമാണ് റൗഫ് കടത്താന്‍ ശ്രമിച്ചത്. വിമാനത്താവളത്തിന് പുറത്തെത്തിച്ചാല്‍ ഫോണില്‍ വിളിക്കുമെന്നായിരുന്നു കള്ളക്കടത്ത് സംഘം ഇയാള്‍ക്ക് നല്‍കിയ നിര്‍ദേശം. വിളിക്കുന്ന ആളുകള്‍ക്ക് സ്വര്‍ണം നല്‍കാനായിരുന്നു ഇയാള്‍ക്ക് ലഭിച്ച നിര്‍ദേശമെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ 8.05 ന് ബഹ്‌റൈനില്‍ നിന്ന് വന്ന മസ്‌ക്കറ്റ് ഫ്‌ലൈറ്റിലെ യാത്രക്കാരനായ കോഴിക്കോട് പയ്യോളി സ്വദേശി നൗഷ് എന്നയാളെയും സംശയം തോന്നി പൊലീസ് വിമാനത്താവളത്തിന് പുറത്തുള്ള എയ്ഡ് പോസ്റ്റിലേക്ക് കൊണ്ട് വന്നു. ചോദ്യം ചെയ്യലില്‍ ഇയാളും സ്വര്‍ണം കടത്തിയത് സമ്മതിച്ചില്ല. തുടര്‍ന്ന് എക്‌സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ കാപ്‌സ്യൂളുകളില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്.
മൂന്ന് കാപ്‌സ്യൂളുകളില്‍ 766 ഗ്രാം മിശ്രിത രൂപത്തില്‍ ഉള്ള സ്വര്‍ണമാണ് ഇയാളും കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 35 സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂരില്‍ പൊലീസ് പിടികൂടിയത്.
English summary; Gold smuggling in Karipur again
You may also like this video;