Site icon Janayugom Online

സ്വർണക്കള്ളക്കടത്ത്; കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ

കരിപ്പൂർ വിമാനത്താവളത്തിലെ സ്വര്‍ണ കള്ളക്കടത്തു കേസിൽ കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ. സീനിയർ സൂപ്രണ്ട്, സൂപ്രണ്ടുമാർ, ഇൻസ്പെക്ടർമാർ, ഹവിൽദാർമാർ എന്നിവർക്കെതിരെയാണ് നടപടി. സിബിഐ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

ഇത്രയും പേരെ ഇത് ഒന്നിച്ച് പിരിച്ചുവടുന്നത് ആദ്യമാണ്.സീനിയർ സൂപ്രണ്ട് ആശ, സൂപ്രണ്ടുമാരായ ​ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ യോ​ഗേഷ്. യാസർ അറാഫത്ത്, സു​ദീർ കുമാർ, നരേഷ് ഗുലിയ, മിനിമോൾ ഹവീൽദാർമാരായ അശോകൻ, ഫ്രാൻസിസ് എന്നിവർക്കെതിരെയാണ് നടപടി.
മറ്റൊരു സൂപ്രണ്ട് സത്യമേന്ദ്ര സിംഗിന്റെ ശമ്പള വർധനവ് തടഞ്ഞു.

Eng­lish Summary;Gold smug­gling; Mass dis­missal at cus­toms at Karipur airport

You may also like this video

Exit mobile version