Site iconSite icon Janayugom Online

സ്വര്‍ണം തുഴഞ്ഞെടുത്തു

ദേശീയ ഗെയിംസ് തുഴച്ചിലില്‍ വനിതാ കോക്സലസ് ഫോറില്‍ കേരളത്തിന് സ്വര്‍ണം. ഇനത്തിൽ റോസ് മരിയ ജോഷി, വർഷ കെ ബി, അശ്വത്, മീനാക്ഷി എന്നിവരടങ്ങുന്ന സംഘമാണ് കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്. വനിതാ കോക്സലസ് പെയറില്‍ വിജിന മോള്‍ ബി, അലീന ആന്റോ സഖ്യം വെള്ളി സ്വന്തമാക്കി. 

വനിതാ ഡബിൾസ് സ്കൾസ് ഇനത്തിൽ ഗൗരി നന്ദയ്ക്കും സാനിയ കൃഷ്ണനും വെള്ളി നേടി. അതേസമയം വനിതാ ക്വാഡ്രപ്പ്ൾ സ്കൾ മത്സരത്തിൽ കേരളം വെങ്കല മെഡലും സ്വന്തമാക്കി. പുരുഷ ഫുട്ബോളില്‍ അസമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച് കേരളം ഫൈനലിൽ കടന്നു. ഷൂട്ടൗട്ടിൽ 3–2നായിരുന്നു കേരളത്തിന്റെ വിജയം. 

Exit mobile version