കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 1.6 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. മൂന്നു പേരില്‍ നിന്നായാണ് സ്വര്‍ണ്ണം പിടികൂടിയത്. അഴിയൂര്‍ കുഞ്ഞിപ്പറമ്പത്ത് ഫൈസല്‍, നരിക്കുനിയിലെ ഉനൈസ് ഹസ്സന്‍, കാസര്‍കോട് എരിയാട് അബ്ദുല്‍ അസീസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഡിആര്‍ഐ ആണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം ശരീരത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. ശരീര പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണവും പ്രതികളെയും കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.
english summary; Gold worth crores seized from Kannur airport
you may also like this video;