Site iconSite icon Janayugom Online

ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നായാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം കടത്താനായി കൊണ്ടുവന്ന രണ്ട് കാറുകളും പിടികൂടിയിട്ടുണ്ട്. കാരിയര്‍മാരടക്കം ആറ് പേരാണ് കസ്റ്റഡിയിലായത്. കസ്റ്റംസ് പരിശോധനയുടെ എല്ലാ സ്റ്റേജുകളും പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവരില്‍ നിന്നാണ് ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടിയത്.

സ്വര്‍ണം ഉരുളകളായി ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ചനിലയിലാണ് കണ്ടെത്തിയത്. ജനുവരി മൂന്നിനും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 75 ലക്ഷം വിലവരുന്ന 1.39 കിലോ സ്വര്‍ണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. ഡോര്‍ ലോക്കിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു അന്ന് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Eng­lish sum­ma­ry; Gold worth Rs 1 crore seized

You may also like this video;

Exit mobile version