Site icon Janayugom Online

12 മണിക്കൂറിനിടെ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വർണം

gold

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട തുടർന്ന് കസ്റ്റംസ്.12 മണിക്കൂറിനിടെ പിടികൂടിയത് ഒരു കോടിയോളം രൂപയുടെ സ്വർണം.വ്യത്യസ്ഥ കേസുകളിൽ മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ 26 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

അബുദാബിയിൽ നിന്നും കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മരക്കാറിൽ നിന്നും 326 ഗ്രാം സ്വർണം പിടികൂടി.ഇയാൾ രണ്ട് കാൽപാദത്തിനടിയിലുമായി ഒട്ടിച്ച് വച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.ഗ്രീൻ ചാനൽ വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ പരിശോദിച്ചപ്പോഴാണ് രണ്ട് കാൽപാദത്തിന് അടിയിൽ നിന്നുമായി 15 ലക്ഷത്തോളം രൂപയുടെ സ്വർണ്ണം കണ്ടെത്തിയത്.

ദോഹ കൊച്ചി വിമാനത്തിലെത്തിയ മജീദിൽ നിന്നാണ് അൻപത്തി രണ്ട് ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്.മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയ 1113.600 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്നു പിടികൂടിയത്.നാല് ക്യാപ്സ്യൂൾ രൂപത്തിലാക്കിയാണ് ഇയാൾ മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചിരുന്നത്.

അബുദാബിയിൽ നിന്നും കൊച്ചിയിൽ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദിൽ നിന്നും ഇരുപത്തി എട്ട് ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്.ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 823.100 ഗ്രാം സ്വർണം ഇയാളിൽ നിന്നും പിടികൂടിയത്.സ്വർണം കാൽപ്പാദത്തിനടിയിൽ ഒട്ടിച്ച് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാൾ.കഴിഞ്ഞ ദിവസം മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നേകാൽ കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു.

Eng­lish Sum­ma­ry: Gold worth Rs 1 crore was seized with­in 12 hours

You may also like this video

Exit mobile version