കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസ് രണ്ടരക്കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഇറച്ചി മുറിക്കുന്ന യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് തടഞ്ഞത്. തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസസിന്റെ പേരിലാണ് സ്വര്‍ണം അയച്ചിരുന്നത്. തൃക്കാക്കര സ്വദേശിയുടെ ഡ്രൈവര്‍ നകുല്‍ എന്നയാളാണ് പിടിയിലായത്.
സിറാജുദ്ദീന്‍ എന്നയാളാണ് സ്വര്‍ണം അയച്ചതെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ദുബായില്‍ നിന്ന് എത്തിയ കാര്‍ഗോയിലാണ് രണ്ടേകാല്‍ കിലോ സ്വര്‍ണമുണ്ടായിരുന്നത്. ഇന്ത്യയില്‍ത്തന്നെ ലഭിക്കുന്ന യന്ത്രം വിദേശത്ത് നിന്ന് വരുത്തിയത് എന്തിനെന്ന സംശയമാണ് വന്‍ സ്വര്‍ണവേട്ടയ്ക്ക് വഴിയൊരുക്കിയത്.
English summary; Gold worth Rs 2.5 crore seized in Kochi
You may also like this video;