Site icon Janayugom Online

നെടുമ്പാശേരിയില്‍ 64 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

പേസ്റ്റ് രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചു കൊണ്ടുവന്ന 1075 ഗ്രാം സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. എയർ ഇന്ത്യ വിമാനത്തിൽ ദുബൈയിൽ നിന്നും വന്ന പട്ടാമ്പി സ്വദേശി നസീഫ് മഠത്തിൽ നിന്നുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വർണം പിടികൂടിയത്. 

മറ്റൊരു യാത്രക്കാരന്‍ മൊബൈൽ ഫോണിനകത്ത് ഒളിപ്പിച്ചു കൊണ്ടു വന്ന സ്വര്‍ണവും കസ്റ്റംസ് പിടിച്ചു. ദുബൈയിൽ നിന്നും വന്ന കൊടുമുണ്ട സ്വദേശി മുഹമ്മദ് നഹാസാണ് പിടിയിലായത്. 366 ഗ്രാം സ്വർണമാണ് ഇയാള്‍ മൊബൈൽ ഫോണിലെ ബാറ്ററി മാറ്റി പകരം പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താന്‍‍ ശ്രമിച്ചത്.
eng­lish summary;Gold worth Rs 64 lakh seized in Nedumbassery
you may also like this video;

Exit mobile version