Site icon Janayugom Online

നെടുമ്പാശേരിയിൽ 98 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന രണ്ട് യാത്രക്കാരിൽ നിന്നായി 98 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. ആകെ 2157.43 ഗ്രാം സ്വർണമാണ് പിടിച്ചത്. കോലാംലംപൂരിൽ നിന്നും ആകാശ എയർ വിമാനത്തിൽ വന്ന യാത്രക്കാരനിൽ നിന്നാണ് 48 ലക്ഷം രൂപ വിലയുള്ള 1091 ഗ്രാം സ്വർണം പിടിച്ചത്. സ്വർണ മിശ്രിതം നാല് കാപ്സ്യൂളുകളാക്കിയാണ് കൊണ്ടുവന്നത്. സ്വർണ കാപ്സ്യൂളുകൾ മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്.
ദോഹയിൽ നിന്നും ഖത്തർ എയർവെയ്സ് വിമാനത്തിൽ വന്ന യാത്രക്കാരനിൽ നിന്നാണ് 50 ലക്ഷം രൂപ വിലയുള്ള സ്വർണം പിടിച്ചത്. 1066.43 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. സ്വർണ മിശ്രിതം മൂന്ന് കാപ്സ്യൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. രണ്ട് യാത്രക്കാരെയും കസ്റ്റഡിയിലെടുത്ത് ഇന്ത്യൻ കസ്റ്റംസ് ആക്ട് 162 പ്രകാരം നടപടി സ്വീകരിച്ചുവരുന്നു. തുടർച്ചയായി രണ്ടാം ദിവസമാണ് കൊച്ചി വിമാനത്താവളത്തിൽ സ്വർണ കള്ളക്കടത്ത് പിടിക്കുന്നത്. കഴിഞ്ഞ ദിവസം 106 ലക്ഷം രൂപ വിലയുള്ള 2320 ഗ്രാം സ്വർണം ഇവിടെ പിടിച്ചിരുന്നു.

eng­lish sum­ma­ry; Gold worth Rs 98 lakh seized in Nedumbassery
you may also like this video;

Exit mobile version