Site iconSite icon Janayugom Online

ഗോള്‍ഡന്‍ പഞ്ച്; ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം

ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം. 48 കിലോ വിഭാഗത്തില്‍ നീതു ഘന്‍ഘാസും 81 കിലോഗ്രാം വിഭാഗത്തില്‍ സാവീതി ബൂറയുമാണ് ഇന്ത്യക്കായി സ്വര്‍ണമെത്തിച്ചത്. ഫൈനലില്‍ മംഗോളിയയുടെ ലുട്‌സായ്ഖാന്‍ അള്‍ട്ടാന്‍സെറ്റ്‌സെഗിനെ ഇടിച്ചിട്ടാണ് നീതു സ്വര്‍ണമണിഞ്ഞത്.
ഫൈനലില്‍ മംഗോളിയ താരത്തിനെ ഒന്നു പൊരുതാന്‍ പോലും അനുവദിക്കാതെയാണ് നീതു വിജയം നേടിയത്. 

സ്കോർ: 5–0. ഇതോടെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയായി നീതു. മേരി കോം, ലായ്ശ്രാം സരിതാ ദേവി, ജെന്നി, ലേഖ, നിഖാത് സരിന്‍ എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീതു സ്വര്‍ണം നേടിയിട്ടുണ്ട്.
ചൈനയുടെ വാങ് ലിനയെയാണ് സാവിതി ഇടിച്ചിട്ടത്. ലോക ബോക്‌സിങ്ങില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടുന്ന ഏഴാമത്തെ വനിതാ താരമാണ് സാവീതി. 4–3 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. 

Eng­lish Summary;Golden Punch; India wins dou­ble gold in World Wom­en’s Box­ing Championship

You may also like this video

Exit mobile version