യുഎപിഎ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടാനേതാവ് ഗോള്‍ഡി ബ്രാറിനെ ഭീകരനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഖലിസ്ഥാന്‍ അനുകൂല നിരോധിത സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി ബന്ധമുണ്ടെന്ന് കാണിച്ച് ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവിറക്കിയിരിക്കുന്നത്.
വിദേശരാജ്യങ്ങളുടെ പിന്തുണ, നിരവധി കൊലപാതകങ്ങളില്‍ പങ്കാളിത്തം, ദേശവിരുദ്ധ ആശയങ്ങള്‍, ദേശീയ നേതാക്കള്‍ക്കെതിരെ വധഭീഷണി മുഴക്കുക, മോചനദ്രവ്യം ആവശ്യപ്പെടുക, സമൂഹമാധ്യമങ്ങളിലൂടെ കൊലപാതകക്കുറ്റം ഏറ്റെടുക്കുക തുടങ്ങി നിരവധി കാരണങ്ങള്‍ നിരത്തിയാണ് ബ്രാറിനെതിരെ നടപടിയെടുത്തിയിരിക്കുന്നത്.
2022 ല്‍ കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധു മൂസെ വാലെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ പ്രധാനിയാണ് ബ്രാര്‍. കൊലപാതകത്തിന്റെ സൂത്രധാരന്‍ ബ്രാര്‍ ആയിരുന്നു. 2023 ജൂണില്‍ ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ സല്‍മാന്‍ ഖാനെതിരെയും ബ്രാര്‍ ഭീഷണിമുഴക്കിയിരുന്നു. തുടര്‍ന്ന് നടന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ച് അതിര്‍ത്തി വഴി മാരകായുധങ്ങള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവ കടത്തുന്നതിലും ഇയാളുടെ പങ്ക് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
English Summary;Goldie Brar was declared a terrorist
You may also like this video