ഗോള്‍ഡ്മാന്‍ സാച്സ് അഡാനി ഗ്രൂപ്പിലെ നിക്ഷേപം വെട്ടിക്കുറച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെത്തുടര്‍ന്നാണ് നടപടി. യൂറോപ്യന്‍ യൂണിയന്‍ നിയമപ്രകാരം നടത്തിയ പരിസ്ഥിതി, സാമൂഹിക, ഭരണകാര്യങ്ങള്‍ക്കായുള്ള നിക്ഷേപത്തില്‍ നിന്നാണ് പിന്മാറ്റം. ബ്ലൂംബെര്‍ഗ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഫെബ്രുവരിയില്‍ 11.7 ദശലക്ഷം ഓഹരികള്‍ ഗോള്‍ഡ്‌മാന്‍ സാച്സ് വാങ്ങിയിരുന്നു.
അഡാനിയുടെ പത്ത് ഓഹരികൾക്കും കഴിഞ്ഞ ദിവസം വിപണിയിൽ തിരിച്ചടിയേറ്റിരുന്നു. അഡാനി ടോട്ടൽ ഗ്യാസിനാണ് ഏറ്റവും വലിയ ഇടിവുണ്ടായത്. ടോട്ടൽ ഗ്യാസിന്റെ ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞപ്പോൾ ട്രാൻസ്മിഷൻ, എന്റർപ്രൈസ് എന്നിവ യഥാക്രമം 4.6 ശതമാനവും 3.5 ശതമാനവും ഇടിഞ്ഞു. അഡാനി പവറിന് മൂന്ന് ശതമാനം തകർച്ചയാണുണ്ടായത്. ഗ്രീൻ എനർജി 2.2, അഡാനി വിൽമർ 1.2, അഡാനി പോർട്സ് ആന്റ് സെസ് 0.5, എൻഡിടിവി 0.2 എന്നിങ്ങനെയാണ് മറ്റ് ഓഹരികളുടെ തകർച്ച.
English Summary;Goldman Sachs cuts Adani investment
You may also like this video