Site iconSite icon Janayugom Online

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

കേരളത്തില്‍ ഇന്ന് സ്വർണവിലയിൽ ഇടിവ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ നിന്ന് ഇന്ന് പവന് 320 രൂപ കുറഞ്ഞ് 71,600 രൂപയായിരിക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,950 രൂപയും ആയിട്ടുണ്ട്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,920 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8990 രൂപയും ആയിരുന്നു. വില കുറഞ്ഞാലും കൂടിയാലും പൊന്നൊരു സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എപ്പോ‍ഴും കാണുന്നത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. 

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

Exit mobile version