Site icon Janayugom Online

പൊന്നിയിന്‍ സെല്‍വന്‍ പത്ത് വര്‍ഷംമുമ്പ് നടക്കാതിരുന്നത് നന്നായി: സംവിധായകന്‍ മണിരത്നം

pS1

2012 ല്‍ പൊന്നിയിന്‍ സെല്‍വന്‍ നടക്കാതിരുന്നത് നന്നായി എന്ന് സംവിധായകന്‍ മണിരത്നം. അതിനു ശേഷം സിനിമ മികച്ചതാക്കാന്‍ കഴിയുന്ന തരത്തില്‍ ടെക്നോളജികള്‍ വളര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഹൈസിന്തില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹവും സിനിമയിലെ അഭിനേതാക്കളും. 2012 ല്‍ ഒരുക്കാനിരുന്ന സിനിമ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ഇടയ്ക്ക് നിന്നു പോയിരുന്നു. മണിരത്നവും ഗോകുലം ഗോപാലനും ഒന്നിക്കുന്ന സിനിമ വന്നാല്‍ മലയാളത്തിലേക്ക് തിരിച്ചെത്തുമെന്ന് തമിഴ്നടന്ചിയാന്‍ വിക്രം പറഞ്ഞു. ചെറുപ്പം മുതലേ ആദിത്യ കരിങ്കാലന്റെ കഥാപാത്രത്തോട് ഒരിഷ്ടം ഉണ്ടെന്നും ഈ കഥാപാത്രം തനിക്കുള്ളതാണെന്ന് പറഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്നും ഇതുവരെ ലഭിക്കാത്ത അനുഭവം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം മികച്ച വരവേല്‍പ്പും പിന്തുണയുമാണ് നല്‍കിയതെന്നു കാര്‍ത്തിയും ജയംരവിയും പറഞ്ഞു. പത്രസമ്മേളനത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ബാബു ആന്റണി, തൃഷ, ഐശ്വര്യ ലക്ഷ്മി, സംവിധായകൻ മണിരത്നം, ​ഗോകുലം ​ഗോപാലൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്. സെപ്തംബർ 30 നാണ് സിനിമ റിലീസ് ചെയ്യുന്നത്. സംഗീതം എ ആര്‍ റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മണിരത്‌നത്തിന്റെ സ്വപ്നപദ്ധതിയാണ് പൊന്നിയിന്‍ സെല്‍വന്‍.

Eng­lish Sum­ma­ry: Good thing Pon­niyin Sel­van did­n’t hap­pen ten years ago: Direc­tor Mani Ratnam

You may like this video also

Exit mobile version