Site iconSite icon Janayugom Online

46 ദിവസത്തെ ആശുപത്രി വാസത്തിന് വിട; ഉമ തോമസ് എംഎൽഎയെ ഡിസ്ചാർജ് ചെയ്തു

46 ദിവസത്തെ ആശുപത്രി വാസത്തിന് വിട നൽകി ഉമ തോമസ് എംഎൽഎയെ ഡിസ്ചാർജ് ചെയ്തു .ഡിസംബർ 29നാണ് കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റത് . തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീർക്കെട്ടുമായിരുന്നു പ്രധാന പ്രശ്നം. നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിസ്ചാർജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎൽഎ പോവുക. സ്വന്തം വീടിന്റെ അറ്റകുറ്റ പണികൾക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറും. 

Exit mobile version