Site iconSite icon Janayugom Online

ഝാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

ഝാർഖണ്ഡിലെ സാഹെബ്ഗഞ്ച് ജില്ലയിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഊർജ കമ്പനിയായ നാഷനൽ തെർമൽ പവർ കോർപറേഷൻ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുഡ്‌സ് ട്രെയിനുകളിലെ ഡ്രൈവർമാരാണ് അപകടത്തില്‍ മരിച്ചത്.
പുലർച്ചെ മൂന്ന് മണിയോടെ ബർഹൈത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭോഗ്നാദിഹിന് സമീപമാണെന്ന് അപകടമുണ്ടായത്. 

Exit mobile version