Site icon Janayugom Online

ഈ ആപ്പുകള്‍ ഫോണിലുണ്ടോ?ഒന്നും ചിന്തിക്കരുത് ഡീലിറ്റാക്കുക; വലിയ മുന്നറിയിപ്പ്.….

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള ജാഗ്രതയേറിയ മുന്നറിയിപ്പുമായ് ഗൂഗിള്‍ . അടുത്തകാലത്തായ് 151 ആപ്പുകളാണ് അപകടകാരികളായി കണക്കാക്കി ഗൂഗിള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ ഫോണുകളില്‍ നിന്ന് ഉടനടി മാറ്റണനെന്നാണ് ഗൂഗീള്‍ ആവശ്യപ്പെടുന്നത് . എസ്എംഎസ് സ്‌കാം നടത്താന്‍ ശേഷിയുള്ള ആപ്പുകളാണിവ.

സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ അവസ്റ്റാണ് കഴിഞ്ഞ ഒക്ടോബറില്‍ ഈ ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഈ ആപ്പുകള്‍ ഉപയോഗിച്ച് വ്യാപകമായി പ്രിമീയം എസ്എംഎസ് ക്യാംപെയിന്‍ നടക്കുന്നു എന്നാണ് ഇവര്‍ കണ്ടെത്തിയത്. ഇവരുടെ കണ്ടത്തല്‍ പ്രകാരം ഫോട്ടോ എഡിറ്ററുകള്‍, വീഡിയോ എഡിറ്ററുകള്‍, സ്പാംകോള്‍ ബ്ലോക്കര്‍, ക്യാമറ ഫില്‍ട്ടേര്‍സ്, ക്യൂആര്‍ കോഡ് സ്‌കാനര്‍, വിവിധ ഗെയിം ആപ്പുകള്‍ എന്നിങ്ങനെ വിവിധ വിഭാഗത്തില്‍പ്പെടുന്ന 151 ആപ്പുകള്‍ ഈ പ്രീമിയം എസ്എംഎസ് ക്യാംപെയിന് ആവശ്യമായ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നാണ്.

80 രാജ്യങ്ങളിലായി കോടിക്കണക്കിന് പേരാണ് ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് എന്നും അവിസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ദ അള്‍ട്ടിമ എസ്എംഎസ് സ്‌കാം എന്നാണ് ഇത് അറിയപ്പെടുന്നത്. ഉപയോക്താവ് ഇപ്പോള്‍ പുറത്താക്കിയ 151 ആപ്പുകളില്‍ ഏതെങ്കിലും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍. നിങ്ങളുടെ ലോക്കേഷന്‍ വിവരങ്ങള്‍, ഐഎംഇഐ നമ്പര്‍, ഫോണ്‍ നമ്പര്‍ ഇങ്ങനെ പല വിവരങ്ങളും ഈ ആപ്പുകള്‍ ശേഖരിച്ച് കൈമാറും. ഇത് ഉപയോഗിച്ചാണ് മാസം 40 മുതല്‍ 50 ഡോളര്‍ ചിലവ് വരുന്ന പ്രീമിയം എസ്എംഎസ് സര്‍വീസ് പ്രവര്‍ത്തിക്കുന്നത്.

ഫോണില്‍ നിന്ന് നീക്കം ചെയ്യേണ്ട ആപ്പുകള്‍ ;


Eng­lish summary;google informs imme­di­ate­ly to remove 151 apps
you may also like this video;

Exit mobile version