Site icon Janayugom Online

ചെറുകിട വ്യാപാരികൾക്ക് വായ്പ നല്‍കി ഗൂഗിള്‍ പേ

ചെറുകിട വ്യാപാരികൾക്ക് വായ്പകള്‍ നല്‍കാനൊരുങ്ങി ഗൂഗിള്‍ പേ. 15000 രൂപ വരെയാണ് ഇത്തരത്തിൽ വായ്പയായി നൽകുക. സചേത് ലോൺ എന്ന പേരിലാണ് കമ്പനി ചെറുകിട വ്യാപാരികൾക്കായി വായ്പ നൽകുന്നത്. 111 രൂപയിലാണ് പ്രതിമാസ തിരിച്ചടവ് തുടങ്ങുന്നത്. ഡിഎംഐ ഫിനാൻസുമായി ചേർന്നാണ് കമ്പനി വായ്പകൾ നൽകുന്നത്.

ഇപേ ലേറ്റർ സംവിധാനത്തിലൂടെയാണ് ഗൂഗിള്‍ പേ വ്യാപാരികൾക്ക് വായ്പ നൽകുന്നത്. ഓൺലൈൻ, ഓഫ്​ലൈൻ വ്യാപാരികൾക്ക് അവരുടെ വ്യാപാരാവശ്യങ്ങൾക്ക് വേണ്ടിയാണ് വായ്പ നല്‍കുന്നത്. ഐസിഐസിഐ ബാങ്കുമായി ചേർന്ന് യുപിഐ ആപിലൂടെ നേരത്തെ ഗൂഗിള്‍ വായ്പ അവതരിപ്പിച്ചിരുന്നു. ഇതിന് പുറമേ വായ്പ നൽകുന്നതിന് ആക്സിസ് ബാങ്കുമായും ചേർന്ന് ഗുഗിള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 

കഴിഞ്ഞ 12 മാസത്തിനിടെ 167 ലക്ഷം കോടിയുടെ ഇടപാടുകൾ ഗൂഗിള്‍ പേയിലൂടെ നടന്നതെന്ന് കമ്പനി വൈസ് പ്രസിഡന്റ് അംബരീഷ് കെഗ്നഗെ പറഞ്ഞു. പ്രതിമാസം 30,000 രൂപയിൽ താഴെ മാത്രം വരുമാനമുള്ളവർക്കാണ് ഗൂഗിള്‍ നൽകിയ വായ്പകളിൽ പകുതിയും നല്‍കിയതെന്ന് അദ്ദേഹം അറിയിച്ചു.

Eng­lish Summary:Google Pay pro­vides loans to small businesses
You may also like this video

Exit mobile version