Site iconSite icon Janayugom Online

തൃശ്ശൂരിൽ മൂന്നിടത്ത് ഗുണ്ടകൾ തമ്മിൽ സംഘർഷം; 2 പേർ കൊല്ലപ്പെട്ടു

തൃശ്ശൂരില്‍ രണ്ടിടത്തായി രണ്ട് കൊലപാതകങ്ങൾ. ഗൂണ്ടാ സംഘങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് കൊലപാതകം. മൂന്നിടത്തായി നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് കൊലപാതകങ്ങൾ നടന്നത്. മൂർക്കനിക്കര ദേശകുമ്മാട്ടിക്കിടെ കത്തി കുത്തേറ്റ് ഒരാൾ മരിച്ചു. മുളയം സ്വദേശി അഖിൽ ആണ് മരിച്ചത്. കൊലപ്പെടുത്തിയ വിഷ്ണുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കണിമംഗലത്ത് കത്തി കുത്തേറ്റ് യുവാവ് മരിച്ചു. പൂത്തോള്‍ സ്വദേശി കരുണാമയൻ (27) ആണ് കൊല്ലപ്പെട്ടത്. കണിമംഗലത്ത് റെയിൽവേ ട്രാക്കിന് സമീപത്തു നിന്നുമാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.എല്ലാ സംഭവങ്ങളും വൈകിട്ടാണ് നടന്നത്.

Eng­lish Sum­ma­ry: goons clash at thris­sur 2 killed
You may also like this video

Exit mobile version