Site icon Janayugom Online

ഗോപിക സുരേഷ് മിസ് കേരള

കണ്ണൂര്‍ സ്വദേശി ഗോപിക സുരേഷിന് ഇംപ്രസാരിയോ 22-ാം മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍ കിരീടം. എറണാകുളം സ്വദേശി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പും തൃശൂര്‍ സ്വദേശി ഗഗന ഗോപാല്‍ സെക്കന്റ് റണ്ണറപ്പുമായി.
ബെംഗളൂരുവില്‍ ക്ലിനിക്കല്‍ സൈക്കോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് മിസ് കേരള കിരീടം ചൂടിയ ഗോപിക സുരേഷ്. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ ബി ടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ലിവ്യ ലിഫി. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ സ്‌പോര്‍ട്‌സ് ആന്റ് എക്‌സര്‍സൈസ് സയന്‍സില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് ഗഗന ഗോപാല്‍.

 


എറണാകുളത്ത് നടന്ന ഇംപ്രസാരിയോ മിസ് കേരള 2021 ഫസ്റ്റ് റണ്ണറപ്പ് ലിവ്യ ലിഫി (ഇടത്), ക്രൗണ്‍ വിന്നര്‍ ഗോപിക സുരേഷ് (മധ്യത്തില്‍), സെക്കന്റ് റണ്ണറപ്പ് ഗഗന ഗോപാല്‍ (വലത്) എന്നിവര്‍

 

സംവിധായകന്‍ ജീത്തു ജോസഫ്, സംഗീത സംവിധായകന്‍ ദീപക് ദേവ്, ഗായകന്‍ അനൂപ് ശങ്കര്‍, അനീഷ ചെറിയാന്‍, ശോഭ വിശ്വനാഥന്‍, ചലച്ചിത്ര താരങ്ങളായ ഇനിയ, വീണ നായര്‍, ദീപ തോമസ് തുടങ്ങിയവരായിരുന്നു വിധി കര്‍ത്താക്കള്‍. സൗന്ദര്യ മത്സരം ഫൈനലില്‍ അവസാന പട്ടികയിലെത്തിയ 25 പേരാണ് പങ്കെടുത്തത്.
ENGLISH SUMMARY;Gopika Suresh Has been select­ed as Miss Kerala
YOU MAY ALSO LIKE THIS VIDEO;

Exit mobile version