കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്കു പരിഹാരം കാണുന്നതിനായി ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’ സംഘടിപ്പിക്കുന്നു. ഇന്ന് 2025 ഡിസംബർ 29 തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഇന്ത്യൻ എംബസി ആസ്ഥാനത്താണ് പരിപാടി നടക്കുക. ഇന്ത്യൻ അംബാസഡറും മറ്റ് മുതിർന്ന കോൺസുലർ ഉദ്യോഗസ്ഥരും ഓപ്പൺ ഹൗസിൽ പങ്കെടുത്ത് പ്രവാസികളുമായി നേരിട്ട് സംവദിക്കും.
എംബസിയിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ, പരാതികൾ, മറ്റ് കോൺസുലർ വിഷയങ്ങൾ എന്നിവ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഈ അവസരം വിനിയോഗിക്കാവുന്നതാണ്. അവരവരുടെ ജോലിസമയം ക്രമീകരിച്ചും ബന്ധപ്പെട്ട രേഖകളുമായും എംബസിയിൽ എത്തിച്ചേരാൻ പ്രവാസികളോട് എംബസി അഭ്യർത്ഥിച്ചു. പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ നേരിട്ട് കേൾക്കാനും അവയ്ക്ക് വേഗത്തിൽ പരിഹാരം കണ്ടെത്താനും ലക്ഷ്യമിട്ടാണ് കുവൈറ്റിലെ ഇന്ത്യൻ എംബസി ഇത്തരം ഓപ്പൺ ഹൗസുകൾ സംഘടിപ്പിക്കുന്നത്.

