Site iconSite icon Janayugom Online

ഗോതബയ രാജിവച്ചിട്ടും പിന്നോട്ട് പോകാതെ പ്രക്ഷോഭകർ

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതബയ രജപക്സെയുടെ രാജി സ്പീക്കർ അംഗീകരിച്ചു.

എന്നാൽ റെനിൽ വിക്രമസിംഗെ ആക്ടിങ് പ്രസിഡന്റാകുമെന്ന സൂചനകൾക്കിടെ ശക്തമായ പ്രതിഷേധം വീണ്ടും ഉയർത്തുകയാണ് പ്രക്ഷോഭകര്‍. റെനിലിനെ അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. പ്രധാന ഇടങ്ങളിലെല്ലാം ടെന്റുകൾ സ്ഥാപിച്ച് പ്രക്ഷോഭകാരികൾ ഇവിടെ തന്നെ തുടരുകയാണ്.

സ്പീക്കർ ആക്ടിങ് പ്രസിഡന്റാകണമെന്നാണ് ഇവരുടെ ആവശ്യം. ഗോ ഹോം റെനിൽ എന്ന് പുതിയ ബാനറുകൾ ഉയർത്തിയാണ് പ്രതിഷേധം. റെനിൽ രാജി വയ്ക്കാതെ പ്രസിഡന്റ് ഓഫീസ് ഒഴിയില്ലെന്ന് പ്രക്ഷോഭകർ വ്യക്തമാക്കി. പ്രസിഡന്റ് ഓഫീസിനകത്ത് വീണ്ടും പ്രക്ഷോഭകർ പ്രവേശിച്ചിട്ടുണ്ട്.

ഗോതബയ രജപക്സെ ഇന്നലെയാണ് രാജിവച്ചത്. ഇദ്ദേഹം ശ്രീലങ്കൻ സ്പീക്കർക്ക് രാജിക്കത്ത് അയച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പിന്നാലെ കൊളംബോയിൽ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റിന്റെ രാജി പ്രക്ഷോഭകാരികൾ ആഘോഷിച്ചത്. വിക്രമസിംഗെയും രാജിവെക്കണം എന്ന് ഇന്നലെ തന്നെ ഇവർ ആവശ്യപ്പെട്ടിരുന്നു.

Eng­lish summary;Gotabaya resigned but the pro­test­ers did not back down

You may also like this video;

Exit mobile version