കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അന്തരിച്ച എം കെ മാണിയുടെ പേരിലുള്ള ഫൗണ്ടേഷന് ഭൂമി അനുവദിച്ച സർക്കാർ. തിരുവനന്തപുരം കവടിയാറിൽ 25 സെന്റ് ഭൂമിയാണ് അനുവദിച്ചത്.മന്ത്രിസഭയുടെ യോഗത്തിലാണ് ഈ നിർണായക നടപടി. കൂടാതെ കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിനും ഭൂമി അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. തലശ്ശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയിലാണ് കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ ഭൂമി പാട്ടത്തിന് നൽകും.
കെ എം മാണി ഫൗണ്ടേഷന് ഭൂമി അനുവദിച്ച് സർക്കാർ

