Site iconSite icon Janayugom Online

കെ-റെയില്‍: ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; മന്ത്രി പി പ്രസാദ്

കെ-​റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾക്കു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​നും എ​ല്ലാ​വ​രു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ൾക്കാ​നും സ​ർക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്. ജ​ന​സ​മ​ക്ഷം സി​ൽവ​ർലൈ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ യോ​ഗം ഓ​ൺലൈ​നി​ൽ ഉദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​നം നേ​രി​ടു​ന്ന ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾക്ക് പ​രി​ഹാ​ര​മാ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന് പൊ​തു​വി​ൽ ഗു​ണ​ക​ര​മാ​കു​ന്ന പ​ദ്ധ​തി ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ച് പൂ​ർണ പി​ന്തു​ണ ഉ​റ​പ്പാ​ക്കി ന​ട​പ്പാ​ക്കാ​നാ​ണ് ശ്ര​മം.അ​തിന്റെ ഭാ​ഗ​മാ​യാ​ണ് ജ​ന​സ​മ​ക്ഷം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.പ​ദ്ധ​തി​യെ അ​ന്ധ​മാ​യി എ​തി​ർക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. യാ​ഥാ​ർഥ്യ​ങ്ങ​ളെ യാ​ഥാ​ർഥ്യ​ങ്ങ​ളാ​യി കാ​ണ​ണം. വി​ക​സ​ന​ത്തി​ൻറെ കാ​ര്യ​ത്തി​ൽ ജ​ന​പ​ക്ഷ സ​മീ​പ​നം സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പറഞ്ഞു. 

നാ​ടി​ൻറെ വി​ക​സ​ന​ത്തി​നും ഭാ​വി​ത​ല​മു​റ​ക​ൾക്കും വേ​ണ്ടി​യു​ള്ള അ​ഭി​മാ​ന പ​ദ്ധ​തി​യാ​ണി​തെ​ന്ന്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യാ​ത്ര സ​മ​യ​ലാ​ഭ​ത്തി​നൊ​പ്പം ടൂ​റി​സം, ഐ. ​ടി, ഫി​ഷ​റീ​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ​ലി​യ മു​ന്നേ​റ്റ​ത്തി​നു​ള്ള മാ​ർഗ​വും വി​പു​ല​മാ​യ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളു​മാ​ണ് ഇ​തി​ലൂ​ടെ തു​റ​ന്നു​കി​ട്ടു​ക. യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ ഉ​ൾക്കൊ​ള്ളാ​നും നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ളെ ത​ള്ളി​ക്ക​ള​യാ​നും പ​ദ്ധ​തി​ക്ക് പി​ന്തു​ണ ന​ൽകാ​നും പൊ​തു​സ​മൂ​ഹം ത​യാ​റാ​ക​ണം. ചെ​ങ്ങ​ന്നൂ​രി​ലെ കെ-​റെ​യി​ൽ സ്​റ്റേ​ഷ​ൻ ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ വി​ക​സ​ന​ത്തി​ന് ക​രു​ത്തേ​കും. ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​കു​ന്ന​തി​നും ഉ​പ​ക​രി​ക്കും. ജി​ല്ല​യി​ൽ പാ​ല​മേ​ൽ, നൂ​റ​നാ​ട്, മു​ള​ക്കു​ഴ, വെ​ണ്മ​ണി പ​ഞ്ചാ​യ​ത്തു​ക​ളി​ൽനി​ന്നാ​ണ് പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ-​റെ​യി​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ വി. ​അ​ജി​ത്കു​മാ​ർ പ​ദ്ധ​തി വിശദീകരിച്ചു. 

എ. ​എം. ആ​രി​ഫ് എം. ​പി, എം. ​എ​ൽ. ​എ​മാ​രാ​യ പി. ​പി. ചി​ത്ത​ര​ഞ്ജ​ൻ, തോ​മ​സ് കെ. ​തോ​മ​സ്, എ​ച്ച്. സ​ലാം, യു. ​പ്ര​തി​ഭ, ദ​ലീ​മ ജോ​ജോ, എം. ​എ​സ്. അ​രു​ൺ കു​മാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറ് കെ. ​ജി. രാ​ജേ​ശ്വ​രി, ക​ല​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ സൗ​മ്യ രാ​ജ്, കെ. ​എ​സ്. ​സി. ​എം. ​എം. ​സി ചെ​യ​ർ​മാ​ൻ എം. ​എ​ച്ച്. റ​ഷീ​ദ്, മു​ൻ എം. ​എ​ൽ. ​എ ആ​ർ. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കെ-​റെ​യി​ൽ പ്രോ​ജ​ക്ട് ആ​ൻ​ഡ്​ പ്ലാ​നി​ങ്​ ഡ​യ​റ​ക്ട​ർ പി. ​ജ​യ​കു​മാ​ർ സ്വാ​ഗ​ത​വും ജ​ന​റ​ൽ മാ​നേ​ജ​ർ ജി. ​കേ​ശ​വ​ച​ന്ദ്ര​ൻ ന​ന്ദി​യും പറഞ്ഞു.
eng­lish summary;Government com­mit­ted to resolv­ing con­cerns in k rail , Min­is­ter P Prasad
You may also like this video;

Exit mobile version