സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ 18 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ആരോഗ്യ വകുപ്പ് ഡോക്ടർക്ക് റിസ്ക് അലവൻസും ആനുകൂല്യങ്ങളും നൽകുന്നതിനു പകരം കിട്ടിക്കൊണ്ടിരിക്കുന്ന അടിസ്ഥാന ശമ്പളം വീണ്ടും കുറയ്ക്കുന്ന നീതി നിഷേധമാണുണ്ടായത്.
ഈ പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ്അ സ്സോസിയേഷൻ(കെജിഎംഒഎ) ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിഷേധ സമര പ്രചരണാർത്ഥം കാസർകോട് നിന്നും ആരംഭിച്ച വാഹന ജാഥ 17 ന് തിരുവനന്തപുരത്ത് സമാപിക്കും. 18 ന് നടക്കുന്ന സമരത്തിൽ നിന്നും അടിയന്തര ചികിത്സ, അത്യാഹിത വിഭാഗം, ലേബർ റൂം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
ENGLISH SUMMARY:Government doctors will go on group leave on the 18th
You may also like this video