Site iconSite icon Janayugom Online

ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരന് ക്രൂ രമര്‍ദ്ദ നം; ബൈക്കിലെത്തിയ യുവാക്കള്‍ക്കായി തെരച്ചില്‍

ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് യുവാക്കള്‍. നിറമണ്‍കരയിലാണ് സംഭവം നടന്നത്. ട്രാഫിക് സിഗ്നലില്‍ വച്ച് ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ചാണ് മര്‍ദനം. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെയാണ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കരമന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് യുവാവിനെ യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. നിയമം ലംഘിച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാര്‍ വാഹനം ഓടിച്ചിരുന്നത് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ഇരുവരും ഹെല്‍മറ്റും ധരിച്ചിരുന്നില്ല. ട്രാഫിക് സിഗ്നലില്‍ വാഹനം കിടക്കുമ്പോഴാണ് എയര്‍ ഹോണ്‍ മുഴക്കി എന്ന് ആരോപിച്ച് ഇരുവരും തട്ടിക്കയറിയതെന്ന് പ്രദീപ് പറയുന്നു. 

എന്നാല്‍ താനല്ല എയര്‍ ഹോണ്‍ മുഴക്കിയത് എന്ന് പറഞ്ഞിട്ടും ഇരുവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. പ്രദീപിനെ നിലത്തിട്ട് ചവട്ടുകയും മര്‍ദിക്കുകയും ചെയ്തു. സിഗ്നലില്‍ പച്ച കത്തിയപ്പോള്‍ പെട്ടെന്ന് തന്നെ സ്‌കൂട്ടര്‍ എടുത്ത് ഇരുവരും കടന്നുകളയുകയായിരുന്നു. നാട്ടുകാരാണ് പ്രദീപിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പ്രദീപിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. 

Eng­lish Summary:Government employ­ee bru­tal­ly beat­en in traffic
You may also like this video

Exit mobile version