Site iconSite icon Janayugom Online

സര്‍ക്കാര്‍ ഹേമ കമ്മിറ്റി രൂപീകരിച്ചത് ധീരമായ നടപടി: പ്രേംകുമാര്‍

premkumarpremkumar

സര്‍ക്കാര്‍ ഹേമ കമ്മിറ്റി രൂപീകരിച്ചത് ധീരമായ നടപടിയെന്ന് നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍. മറ്റു സംസ്ഥാനങ്ങള്‍ക്കൊക്കെ മാതൃകയാകുന്ന തരത്തിലാണ് കമ്മിറ്റി രൂപീകരിച്ചതും നടപടികള്‍ മുന്നോട്ടു കൊണ്ടുപോയതും. കമ്മിറ്റി എന്നുള്ള പദമൊക്കെ മാറ്റി നിര്‍ത്തിയാല്‍ ഹൈക്കോടതി ജഡ്ജിയാണ് അതിന്റെ ചെയര്‍പേഴ്സണ്‍ എന്നതില്‍ ഒരു ജുഡീഷ്യല്‍ സ്വഭാവമുണ്ട്.

സമൂഹത്തില്‍ പലതും തുറന്നു പറയാന്‍ മടിക്കുന്ന സ്ത്രീ സമൂഹം വളരെ സുരക്ഷിതമായും നിര്‍ഭയമായും തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ കമ്മിറ്റിക്കു മുമ്പില്‍ പറയാന്‍ മുന്നോട്ടു വന്നു. സര്‍ക്കാര്‍ അതിനുള്ള വേദി ഒരുക്കിക്കൊടുക്കുകയാണ് ചെയ്തത്. 2019 ഡിസംബര്‍ ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചില നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രേംകുമാര്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ട് കുറച്ചുകൂടി നേരത്തെ പുറത്തുവരണമെന്നായിരുന്നു എന്നാണ് പൊതുസമൂഹത്തെപ്പോലെ താനും ആഗ്രഹിച്ചത്. പക്ഷെ സര്‍ക്കാരിനു മുന്നില്‍ സാങ്കേതിക തടസങ്ങള്‍ പലതും ഉണ്ടായിരുന്നു. റിപ്പോര്‍ട്ട് ഒരിക്കലും പുറത്തു വരരുതെന്ന് ഹേമ കമ്മിറ്റി തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതുള്‍പ്പെടെ പല തടസങ്ങളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version