Site iconSite icon Janayugom Online

അവയവ മാറ്റ ശസ്ത്രക്രിയകളുടെ കാര്യത്തിൽ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ മുൻപന്തിയിൽ

അവയവ മാറ്റ ശസ്ത്രക്രിയകളുടെ കാര്യത്തിൽ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ മുൻപന്തിയിൽ . .പ്രധാനപ്പെട്ട നാല് മെഡിക്കൽ കോളേജുകളിലായി കഴിഞ്ഞ 10 വർഷത്തിനിടെ നടന്നത് 707 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളും ഏഴ് ഹൃദയ മാറ്റവും ഒരു കരൾമാറ്റ ശസ്ത്രക്രിയകളുമായിരുന്നു. കോഴിക്കോട് 455ഉം ആലപ്പുഴയിൽ 15ഉം വൃക്ക മാറ്റിവെച്ചപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ 139 വൃക്കയും ഏഴ് ഹൃദയവും തിരുവനന്തപുരത്ത് 98 വൃക്കയും ഒരു കരൾ മാറ്റവുമാണ് ഇക്കാലയളവിൽ നടന്നത്. കാക്കനാട് സ്വദേശി രാജു വാഴക്കാലക്ക് വിവരാവകാശ നിയമപ്രകാരമാണ് ലഭിച്ച മറുപടിയിലാണ് ഈ കണക്കുകളുളളത്.സർക്കാർ ആശുപത്രികളിലെ കണക്കുകൾ മാത്രമാണ് ആരോഗ്യ വകുപ്പിന്റെ കൈറ്റിയിൽ സൂക്ഷിച്ചിരിക്കുന്നത്.സ്വകാര്യ ആശുപത്രിയിൽ അവയവദാന ശസ്ത്രക്രിയകളുടെ കണക്കുകൾ ഇതിലും എത്രയോ ഇരട്ടിയാണ്.മൃതസഞ്ജീവനി പദ്ധതി പ്രകാരം 261 കരളും, 368 വൃക്കയും, 58 ഹൃദയവും ഇത്തരത്തില്‍ മാറ്റിവെച്ചിട്ടുണ്ട്.
Eng­lish summary;Government Med­ical Col­leges in the state are at the fore­front in the field of organ trans­plant surgery
you may also like this video;

.

Exit mobile version