Site iconSite icon Janayugom Online

ഉച്ചഭാഷിണി പ്രശ്നം കേന്ദ്രത്തോട് ഉന്നയിക്കാൻ മഹാരാഷ്ട്രയിലെ എംവിഎ സർക്കാർ

മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെയുടെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തിൽ, ഉച്ചഭാഷിണി സംബന്ധിച്ച് കേന്ദ്ര സർക്കാർ നിയമങ്ങൾ ഉണ്ടാക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ പാട്ടീൽ പത്രസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ തലത്തിൽദേശീയ തലത്തിൽ ഉച്ചഭാഷിണികൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ നിയമങ്ങൾ ഉണ്ടാക്കണം, അപ്പോൾ സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നം നടക്കില്ലെന്നും വാൽസെ പാട്ടീൽ പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ആഭ്യന്തരമന്ത്രി ദിലീപ് വാല്‍സെക്കൊപ്പം പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെയും പങ്കെടുത്തു.ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ കാണുവാനും സര്‍വകക്ഷിയോഗം തീരുമാനിച്ചു.ക്രമസമാധാനം നിലനിർത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ആരെങ്കിലും നിയമം ലംഘിച്ചാൽ പോലീസ് കർശന നടപടിയെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ശബ്ദ മലിനീകരണം ഒരു പാർട്ടിയുമായോ മതവുമായോ ബന്ധപ്പെട്ടതല്ലെന്നും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചില പാർട്ടികൾ ഇത് വിഷയമാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ ശബ്ദ മലിനീകരണ മാനദണ്ഡങ്ങളും ക്രമസമാധാന നിലയും സംബന്ധിച്ചാണ് യോഗം നടന്നത്. ഇത് ഒരു ക്ഷേത്രത്തിന്റെയോ പള്ളിയുടെയോ മാത്രമല്ല, ഉച്ചഭാഷിണികൾ ഉള്ള എല്ലാ സ്ഥലങ്ങളുടെയും പ്രശ്‌നമാണ്, താക്കറെ പറഞ്ഞു.സഹ്യാദ്രി ഗസ്റ്റ് ഹൗസിൽ ആഭ്യന്തരമന്ത്രി വാൽസെ പാട്ടീലിന്റെയും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും നേതൃത്വത്തിലായിരുന്നു യോഗം.

ശിവസേനയെ പ്രതിനിധീകരിച്ച് നഗരവികസന മന്ത്രി ഏകനാഥ് ഷിൻഡെയും ഗതാഗത മന്ത്രി അനിൽ പരാബും യോഗത്തിൽ പങ്കെടുത്തപ്പോൾ ടെക്സ്റ്റൈൽ മന്ത്രി അസ്ലം ഷെയ്ഖും എംഎൽഎയായ നാനാ പട്ടോളും കോൺഗ്രസിനെ പ്രതിനിധീകരിച്ചു.മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ യോഗത്തിൽ പങ്കെടുത്തില്ല. എംഎൻഎസിന് വേണ്ടി സന്ദീപ് ദേശ്പാണ്ഡെ, ബാല നന്ദഗോങ്കർ, നിതിൻ സർദേശായി എന്നിവർ യോഗത്തിൽ പങ്കെടുത്തു. തിരക്കിലായതിനാലാണ് താക്കറെ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് നന്ദഗോങ്കർ പറഞ്ഞു.മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉധവ് താക്കറെയും യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

Eng­lish Summary:Government of Maha­rash­tra MVA to raise the issue of loud­speak­ers with the Center

You may also like this video:

Exit mobile version