Site icon Janayugom Online

സർക്കാര്‍ മറുപടികൾ ഇനി ഇ‑മെയിൽ മുഖേനയും

സർക്കാർ ഓഫീസ് നടപടികൾ ലളിതമാക്കുവാനും വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സർക്കാർ ഓഫീസുകളിൽ നിന്നുള്ള മറുപടികൾ ഇ‑മെയിൽ മുഖേനയും നൽകും. ലഭ്യമാകുന്ന പരാതികളിലും അപേക്ഷകളിലും നിവേദനങ്ങളിലും മറുപടി ‘ഇ‑മെയിൽ വഴി മാത്രം മതി’ എന്ന് പ്രത്യേകം സൂചിപ്പിക്കുന്ന കേസുകളിൽ അപ്രകാരം മറുപടി അയച്ചാൽ മതി. 

ഇ‑മെയിൽ മുഖേന മറുപടി നൽകുമ്പോൾ ‘ഇ‑മെയിൽ മുഖേന’ എന്ന് മറുപടി കത്തിൽ രേഖപ്പെടുത്തി ഔദ്യോഗിക മേൽവിലാസത്തിൽ നിന്നുതന്നെ മറുപടി അയയ്ക്കണം. ഇ‑മെയിൽ അയച്ച തീയതിയും സമയവും ഫയലിൽ രേഖപ്പെടുത്തണമെന്നും ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.

Eng­lish Summary:Government replies are now through e‑mail
You may also like this video

Exit mobile version