Site iconSite icon Janayugom Online

1% പലിശ നിരക്കില്‍ വായ്പ എടുക്കാവുന്ന സര്‍ക്കാര്‍ പദ്ധതി

1% പലിശ നിരക്കില്‍ വായ്പ എടുക്കാവുന്ന പദ്ധതിയുണ്ട് സര്‍ക്കാരിന് കീഴില്‍. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഫ്) നിക്ഷേപം തെരഞ്ഞെടുക്കുന്നവര്‍ക്ക് ഇതിന്മേല്‍ വായ്പയും ലഭിക്കും. നിക്ഷേപം ആരംഭിച്ച് മൂന്നാമത്തെ സാമ്പത്തിക വര്‍ഷത്തിനും ആറാമത്തെ സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് വായ്പ ലഭിക്കും. ഒരു ശതമാനം പലിശ മാത്രമേ ഇതില്‍ ഈടാക്കുകയുള്ളു.

വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെ പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാം. ചുരുങ്ങിയത് 500 രൂപയാണ് വര്‍ഷത്തില്‍ നിക്ഷേപിക്കേണ്ടത്. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപങ്ങളുടെ കാലാവധി. നിലവില്‍ 7.1 ശതമാനമാണ് പലിശ. നിക്ഷേപത്തിനൊപ്പം നികുതിയിളവുകളും ലഭിക്കുന്നതിനാലാണ് പിപിഎഫിനെ പ്രിയങ്കരമാക്കുന്നത്. ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതയിളവുണ്ട്.

ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ വായ്പകളുടെ പലിശ നിരക്കും ഉയര്‍ന്നിരിക്കുകയാണ്. എസ്ബിഐ പേഴ്സണല്‍ ലോണുകള്‍ക്ക് ഈടാക്കുന്നത് 9.80% മുതല്‍ 12.80% പലിശയാണ്. ഐഡിബിഐയില്‍ 8.90 മുതലാണ് പലിശ നിരക്ക്. ഈ അവസരത്തിലാണ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി വായ്പ എടുക്കുന്നതിന് പദ്ധതി ഉപകാരപ്രദമാകുന്നത്.

Eng­lish sum­ma­ry; Gov­ern­ment scheme where you can take loan at 1% inter­est rate

You may also like this video;

Exit mobile version