Site iconSite icon Janayugom Online

ആക്രമണങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ; രാജപക്സെ സര്‍ക്കാരിനെതിരെ ശ്രീലങ്കന്‍ മാധ്യമങ്ങള്‍

സര്‍ക്കാര്‍ അനുകൂലികള്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടത്തിയ ആക്രമണത്തെയും സര്‍ക്കാരിനെയും അപലപിച്ച് ശ്രീലങ്കന്‍ മുഖ്യധാര മാധ്യമങ്ങള്‍. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ ആക്രമണം കൊണ്ട് പ്രതിഷേധത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തെയും മാധ്യമങ്ങള്‍ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു.

രാജ്യം അടിയന്തരാവസ്ഥയിലായിരിക്കെ,സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ച സായുധരായ ആക്രമികള്‍ക്ക്, കൊളംബോയുടെ ഹൃദയഭാഗത്ത് പകൽ വെളിച്ചത്തിൽ സ്വതന്ത്രമായി നടക്കാനുള്ള പിന്തുണ സര്‍ക്കാരാണ് നല്‍കിയതെന്ന് സിലോൺ ടുഡേ മുഖപ്രസംഗത്തില്‍ കുറിച്ചു. ഒരു ഉത്തരവാദിത്തമുള്ള സർക്കാർ വിയോജിപ്പിന്റെ മൂലകാരണങ്ങൾ കൈകാര്യം ചെയ്യണമെന്നും ഡെയ്‌ലി മിറർ കൂട്ടിച്ചേർത്തു അധികാരികൾക്ക് പ്രതിഷേധങ്ങളും പ്രകടനങ്ങളും തടയാൻ കഴിയുന്ന സമയമല്ല സാമ്പത്തിക പ്രതിസന്ധി മൂലം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന്റെ ഫലമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾ.അതിനാൽ അടിച്ചമർത്തൽ നടപടികൾ അനിവാര്യമായും വിപരീത ഫലമുണ്ടാക്കുമെന്നും ഡെയ്ലി മിറര്‍ അഭിപ്രായപ്പെട്ടു. 

പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ദയനീയം എന്ന് വിശേഷിപ്പിച്ച ദ ഐലന്‍ഡ്, ആക്രമണങ്ങള്‍ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ചില എസ്‌എൽ‌പി‌പി നേതാക്കളാണ് അവർക്ക് പിന്നിലെന്നും ആരോപിച്ചു. അടിയന്തരാവസ്ഥ നിലനില്‍ക്കുമ്പോഴും , അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കണമെന്ന് സെെന്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് എഫ്‍ടി മുഖപ്രസംഗം ആരംഭിച്ചത്. ജനങ്ങളുടെ ന്യായമായ ആശങ്കകൾക്ക് ഉത്തരം നൽകാൻ വിസമ്മതിച്ച സർക്കാരിന്റെ പിഴവാണ് രാജ്യം ഇന്ന് കാണുന്ന പ്രതിസന്ധിയും അക്രമവും എന്ന് ദ മോണിങ്ങും ആരോപിച്ചു.

Eng­lish Summary:Government sup­port for attacks; Sri Lankan media against Rajapak­sa government
You may also like this video

Exit mobile version