Site iconSite icon Janayugom Online

സിനിമ കോണ്‍ക്ലേവ് ഓഗസ്റ്റില്‍ നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സിനിമ കോണ്‍ക്ലേവ് ഓഗസ്റ്റ് ആദ്യ ആഴ്ച നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോണ്‍ക്ലേവ് പൂര്‍ത്തിയായി രണ്ടുമാസത്തിനുശേഷം സിനിമാ നിയമനിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു, സിനിമാ മേഖലകളിലെ എല്ലാ വിഭാഗങ്ങളും കോൺക്ലേവിന്റെ ഭാഗമാകും. കോൺക്ലേവിൽ ഉടലെടുക്കുന്ന അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിന്റെ ഭാഗമാകും.

സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​നു​ള്ള പ്ര​ത്യേ​ക നി​യ​മം ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സ​മ​യ​ക്ര​മം അ​റി​യി​ക്ക​ണ​മെ​ന്ന്​ സ​ർ​ക്കാ​രിനോ​ട്​ ഹൈ​ക്കോ​ട​തി കഴിഞ്ഞ സിറ്റിങ്ങിൽ ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് സർക്കാരിന്റെ മറുപടി. സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യ ആഴ്ച നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിനിമാ മേഖലകളിലെ എല്ലാ വിഭാഗങ്ങളും കോൺക്ലേവിന്റെ ഭാഗമാകും. കോൺക്ലേവിൽ ഉടലെടുക്കുന്ന അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിൽ ഉൾപ്പെടെത്തും. രണ്ടുമാസം സാവകാശമാണ് സർക്കാർ ഇതിനായി ചോദിച്ചിരിക്കുന്നത്. 

Exit mobile version