Site iconSite icon Janayugom Online

വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കാൻ സർക്കാരുകൾ ഇടപെടണം: മൈത്രി ഒമാൻ സീബ് മേഖലാ കമ്മിറ്റി

വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കാൻ സർക്കാരുകൾ ഇടപെടണമെന്ന് മൈത്രി സീബ് മേഖലാ കമ്മിറ്റിയുടെ വാർഷിക യോഗത്തിൽ ആവശ്യപ്പെട്ടു.

പ്രവാസികളുടെ ക്ഷേമനിധി പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കുക. ഇപ്പോൾ ബഡ്ജറ്റിൽ പറഞ്ഞിട്ടുള്ള അംശാധായ വർദ്ധന പിൻവലിച്ചു നിലവിലുള്ള സ്കീം നിലനിർത്തി പ്രവസി പെൻഷൻ വർദ്ധിപ്പിക്കുക. അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികളെ കൂടി പെൻഷൻ സ്കീംമിൽ ഉൾപ്പെടുത്തി 5000 രൂപ പെൻഷൻ നൽക്കുക. പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായത്തിന് വേണ്ടി അപേക്ഷിച്ചിട്ട് ഇതുവരെയും ധനസഹായം കിട്ടാത്ത എല്ലാ പ്രവാസികൾക്കും എത്രയും പെട്ടെന്ന് ധനസഹായം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും മൈത്രി സീബ് മേഖലാ കമ്മിറ്റി യോഗത്തില്‍ ഉന്നയിച്ചു.

മൈത്രി സീബ് മേഖലാ കമ്മിറ്റിയുടെ വൈസ് ചെയർമാൻ നിസ്സാർ കോട്ടുക്കലിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ കൺവീനർ ബിനോയ്‌ പ്രഭാകരൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബിജു ശങ്കരൻ സ്വാഗതവും, ഷംസു ബിഎം നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

രക്ഷാധികാരി : സിപി ബാബു വടകര

സംഘടന സെക്രട്ടറി : ബിനോയ് പ്രഭാകരൻ

അസിസ്റ്റന്റ് സെക്രട്ടറി : ബിജു ശങ്കരൻ

ചെയർമാൻ : നിസ്സാർ കോട്ടുക്കൽ

വൈസ് ചെയർമാൻ : ഷംസു ബിഎം

കൺവീനർ : വിനോദ് കൊല്ലം

ജോയിന്റ്‌ കൺവീനർ : ഫൈസൽ പൊന്നാനി

Eng­lish Sum­ma­ry: Gov­ern­ments should inter­vene to repa­tri­ate the bod­ies of expa­tri­ates free of cost: Maithri Oman Zeeb Region­al Committee

You may like this video also

Exit mobile version