Site iconSite icon Janayugom Online

ഏകപക്ഷീയ തീരുമാനവുമായി വീണ്ടും ഗവര്‍ണര്‍

arif muhammad khanarif muhammad khan

എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) സാബു തോമസിന് മലയാളം സര്‍വകലാശാല വിസിയുടെ ചുമതല കൂടി നല്‍കി ഗവര്‍ണറുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക തള്ളിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കിയത്. തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല നിയമത്തിന്റെ 29-ാം വകുപ്പിലെ ഒമ്പതാം ഉപവകുപ്പ് പ്രകാരമാണ് നടപടിയെന്ന് ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു. 

കേരള സർവകലാശാല മുൻ പ്രോ. വിസി ഡോ. പി പി അജയകുമാർ, സംസ്കൃതവിഭാഗം പ്രൊഫസർ ഡോ. ഷൈജ, കാലടി സംസ്കൃത സർവകലാശാല പ്രൊഫസർ ഡോ. വത്സലൻ വാതുശേരി എന്നീ പേരുകളാണ് സർക്കാർ നൽകിയ പാനലിലുണ്ടായിരുന്നത്. ഇവയെല്ലാം തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം. 

Eng­lish Sum­ma­ry: Gov­er­nor again with a uni­lat­er­al decision

You may also like this video

Exit mobile version