Site iconSite icon Janayugom Online

പഞ്ചാബിലെ എഎപി സര്‍ക്കാരിന് തിരിച്ചടി നല്‍കി ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്

പഞ്ചാബിലെ എഎപി സര്‍ക്കാരിന് തിരിച്ചടി നല്‍കി ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ നീക്കം. വിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നീക്കമാണ് ഗവര്‍ണര്‍ തകര്‍ത്തത്. വ്യാഴാഴ്ച പ്രത്യേക സമ്മേളനം വിളിച്ച് ഇറക്കിയ ഉത്തരവ് ഗവര്‍ണര്‍ പിന്‍വലിച്ചു.

സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമസഭാ ചട്ടലംഘനമെന്ന് വാദിച്ച് കോണ്‍ഗ്രസും ബിജെപിയും ഗവര്‍ണറെ സമീപിച്ചിരുന്നു. തുടര്‍ന്ന് നിയമോപദേശം തേടിയെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാഴാഴ്ച പ്രത്യേക സമ്മേളനം വിളിച്ച് ഇറക്കിയ ഉത്തരവ് ഗവര്‍ണര്‍ പിന്‍വലിച്ചത്. അടുത്ത നടപടി തീരുമാനിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എഎപി എംഎല്‍എമാരുടെ യോഗം വിളിച്ചു.  എഎപി സര്‍ക്കാര്‍ സംസ്ഥാന നിയമസഭാ സമ്മേളനം വീണ്ടും വിളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച ചോദ്യത്തിന് സമ്മേളനം നടക്കുമെന്നും, ഇത് ജനങ്ങളുടെ സര്‍ക്കാരാണെന്നുമാണ് മന്ത്രി കുല്‍ദീപ് സിംഗ് ധലിവാള്‍ പ്രതികരിച്ചത്.

Eng­lish sum­ma­ry; Gov­er­nor Ban­war­i­lal Puro­hit hit back at AAP gov­ern­ment in Punjab

You may also like this video;

Exit mobile version