സജി ചെറിയാന്റെ സത്യപ്രതിജ്ഞ തടയാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പേര് നിര്‍ദേശിച്ചാല്‍ ഗവര്‍ണര്‍ക്ക് തള്ളാനാകില്ലെന്നും രാജ്ഭവന്‍ കോണ്‍സല്‍ നിയമോപദേശത്തില്‍ വ്യക്തമാക്കി.
ഫിഷറീസ്–സാംസ്കാരിക മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടനയുമായി ബന്ധപ്പെട്ട് ഒരു പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളുടെ പേരിലുണ്ടായ വിവാദത്തെത്തുടര്‍ന്നാണ് മന്ത്രിസ്ഥാനം രാജിവച്ചത്. പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ കോടതി തള്ളിയിരുന്നു. സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ സിപിഐ(എം) കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
ഗവര്‍ണര്‍ക്ക് നിയമോപദേശം; സത്യപ്രതിജ്ഞ തടയാനാകില്ല

