Site iconSite icon Janayugom Online

യൂക്കോൺ പ്രവിശ്യ ഭരണാധികാരി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കാനഡയിലെ യൂക്കോൺ പ്രവിശ്യ ഭരണാധികാരി രഞ്ജ് പിള്ളൈ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച.

ആരോഗ്യം, ഐടി മേഖലകളിലെ സഹകരണം ചർച്ച ചെയ്തു. നോർക്ക വഴി ആരോഗ്യരംഗത്തെ മലയാളി പ്രൊഫഷനലുകളെ യൂക്കോണിൽ ജോലിക്ക് റിക്രൂട്ട് ചെയ്യുന്ന കാര്യം ചർച്ച ചെയ്തു. കേരളത്തിലെയും യൂക്കോണിലെയും ഐടി കമ്പനികൾ തമ്മിൽ ബന്ധം ശക്തിപ്പെടുത്തുന്ന കാര്യവും ചർച്ചയിൽ വന്നു.

യോഗത്തിൽ യൂക്കോൺ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി മന്ത്രി ടിഫാനി ബോയ്ഡ്, സാമ്പത്തിക വികസന വകുപ്പ് ഡെപ്യൂട്ടി മന്ത്രി മൈക്കൽ പ്രൊക്കാസ്ക, കനഡ ഇന്ത്യ ബിസിനസ് കൗൺസിൽ പ്രസിഡന്റ് ആന്റ് സി ഇ ഒ വിക്ടർ തോമസ്, വ്യവസായ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Gov­er­nor of Yukon Province Ranj Pil­lai met the Chief Minister
You may also like this video

Exit mobile version