കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തനിക്ക് ആര്‍എസ്എസിനോടുള്ള വിധേയത്വം കാണിച്ചിരിക്കുന്നു. രാജ് ഭവനില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷ പരിപാടിയില്‍ ആണ് വിവാദ ഫോട്ടോ വെച്ചത്. ഭരണഘടനാ സ്ഥാപനങ്ങളുടെ പരിപാടികളിൽ മത ചിത്രങ്ങളോ അടയാളങ്ങളോ പ്രദർശിപ്പിക്കരുതെന്നാണ് ചട്ടം.
ഇതാണ് രാജ്ഭവൻ ലംഘിച്ചത്.അതേസമയം, രാജ്ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിലും ശ്യാമ പ്രസാദ് മുഖര്‍ജി ദിനാചരണ പരിപാടിയിലും കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രം ഒഴിവാക്കിയിരുന്നു.

