Site iconSite icon Janayugom Online

കേന്ദ്ര ഇടപെടലിനായി ഗവർണർ രാഷ്ട്രീയം കളിക്കുന്നു: കെ പ്രകാശ് ബാബു

k prakash babuk prakash babu

കേരളത്തിൽ ഭരണ പ്രതിസന്ധി സൃഷ്ടിച്ച് കേന്ദ്ര ഇടപെടലിനുള്ള വഴി ഒരുക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നതെന്ന് സിപിഐ കേന്ദ്ര എക്സിക്യൂട്ടീവംഗം കെ പ്രകാശ് ബാബു. ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സി കേശവൻ ടൗൺഹാളിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലിന്നോളമുള്ള ഒരു ഗവർണറും ഇത്ര തരംതാഴ്ന്ന കക്ഷിരാഷ്ട്രീയം കാണിച്ചിട്ടില്ല. ഭരണഘടനയെ വെല്ലുവിളിച്ച് ഗവർണർ ഇങ്ങനെ തുടങ്ങിയാൽ നമ്മുടെ മുന്നിലുള്ള പോംവഴി വർഗബഹുജന സംഘടനകളെ കോർത്തിണക്കി ചെറുത്തുതോൽപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിയ കമ്മിഷൻ റിപ്പോർട്ടിൽ ഗവർണറെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന നിയമസഭ പാസാക്കുന്ന പാനലിൽ നിന്നൊരാളെ മുഖ്യമന്ത്രി, ലോക്‌സഭാ സ്പീക്കർ, ഉപരാഷ്ട്രപതി എന്നിവരുമായി കൂടിയാലോചിച്ച് വേണമെന്നാണ്.
ഗവർണർ പദവിയോട് നിഷേധാത്മക നിലപാടല്ല കേരളസർക്കാർ സ്വീകരിക്കുന്നത്. ഗവർണറുമായി യോജിച്ചുപോകുന്നതിനാണ് സർക്കാരിന് താല്പര്യം. എന്നാൽ ഗവർണർ സർക്കാരിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നു. ഇത് കയ്യുംകെട്ടി നോക്കിനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Gov­er­nor play­ing pol­i­tics for cen­tral inter­ven­tion: K Prakash Babu

You may also like this video

Exit mobile version