Site iconSite icon Janayugom Online

മുഖ്യമന്ത്രിക്കെതിരെ കത്തയച്ച് ഗവര്‍ണര്‍

Arif muhammed khanArif muhammed khan

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്ക് ഗവര്‍ണറുടെ കത്ത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം ചട്ടം ലംഘിച്ചാണെന്ന് ആരോപിച്ചാണ് ഗവര്‍ണര്‍ കത്തയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് പോയത് തന്നെ അറിയിക്കാതെയാണെന്നാണ് കത്തില്‍ ആരോപിച്ചിരിക്കുന്നത്. വിദേശയാത്രയ്ക്ക് പോകുമ്പോഴും തിരിച്ചെത്തുമ്പോഴും അറിയിക്കണമെന്ന കീഴ്‌വഴക്കം ലംഘിക്കപ്പെട്ടുവെന്നും ഭരണച്ചുമതലകളുടെ ക്രമീകരണം അറിയിച്ചില്ലെന്നും ഗവര്‍ണര്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Gov­er­nor sent a let­ter against the Chief Minister

You may also like this video

Exit mobile version