Site iconSite icon
Janayugom Online

ഗവര്‍ണറുടെ ആക്രമണ ആരോപണം: ഹര്‍ജി തള്ളി

കണ്ണൂർ സർവകലാശാല ചരിത്ര കോൺഗ്രസിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമമുണ്ടായെന്ന ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹർജി ഹൈക്കോടതി തള്ളി. അഭിഭാഷകനും ബിജെപി ഇന്റലക്ച്വൽ സെല്ലിന്റെ മുൻ കൺവീനറുമായ ടി ജി മോഹൻദാസ് നൽകിയ ഹർജി, ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.
വിഷയത്തിൽ ഗവർണർക്ക് പരാതിയുണ്ടോയെന്ന് ആരാഞ്ഞ കോടതിയോട് അറിയില്ലെന്നായിരുന്നു ഹർജിക്കാരന്റെ മറുപടി. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ സ്വീകരിക്കേണ്ട നിയമനടപടി ഇതല്ലെന്നും കോടതി വ്യക്തമാക്കി.
2019 ഡിസംബർ 28ന് നടന്ന സംഭവത്തിൽ ഇതുവരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഗവർണർ പ്രസംഗിക്കുന്നതിനിടെ ചരിത്രകാരനായ പ്രഫ. ഇർഫാൻ ഹബീബ് ആക്രമണം നടത്താൻ ശ്രമിച്ചെന്നായിരുന്നു ഹർജിയിലെ വാദം.

Eng­lish Sum­ma­ry: Gov­er­nor’s assault alle­ga­tion: Peti­tion dismissed

You may like this video also

YouTube video player
Exit mobile version