ഗവർണർ പദവി അനാവശ്യ ആർഭാടമാണെന്ന് സർക്കാരിയ കമ്മിഷന് മുന്നിൽ ഇടതുപക്ഷം നൽകിയ നിർദ്ദേശത്തിന്റെ പ്രസക്തി അനുദിനം വർദ്ധിച്ചു വരികയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന അനുശാസിക്കുന്ന ചുമതലകൾ നിറവേറ്റാതെ കേന്ദ്രഭരണാധികാരികളുടെ ഇംഗിതം നടപ്പാക്കുന്നവരായി ഗവർണർമാർ മാറുന്നു. 2014 ൽ അധികാരത്തിൽ വന്ന നരേന്ദ്ര മോഡി, ഇന്ദിരാഗാന്ധിയേക്കാൾ കൂടുതൽ തവണ 356 വകുപ്പ് ഉപയോഗിച്ച് സംസ്ഥാന സർക്കാര്യകളെ പിരിച്ചുവിട്ടു കഴിഞ്ഞു.
ജനവിധി ലഭിച്ച പാർട്ടിയെ സർക്കാർ രൂപികരിക്കാൻ വിളിക്കാതെ ഇഷ്ടക്കാരെ ഗവൺമെന്റ് രൂപീകരണത്തിനായി വിളിക്കുന്ന സംഭവങ്ങളും നിരവധിയാണ്. ഇത്തരത്തിൽ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കാത്ത ഗവർണർമാരെ ഒഴിവാക്കിയ സംഭവങ്ങളും അടുത്തിടെ ഉണ്ടായി. കാനം ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കടന്നുകയറുകയും നിയമ നിർമ്മാണം നടത്തുകയും ചെയ്ത മൂന്ന് കൃഷി നിയമങ്ങൾ പാർലമെന്റിൽ ആവശ്യമായ ചർച്ചകൾ നടത്താതെയാണ് പാസ്റ്റാക്കിയത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങൾ ഇല്ലാതാക്കാനുള ശ്രമങ്ങളാണ് ഒരു വശത്ത് നടക്കുന്നത്. നികുതിക്ക് പകരമായി സെസ് ഏർപ്പെടുത്തി വൻ കൊള്ളയാണ് കേന്ദ്ര സർക്കാർ നടത്തിയത്. നാലര ലക്ഷം കോടി രൂപയാണ് ഈയിനത്തിൽ പിരിച്ചെടുത്തത്.
ഈ തുകയുട 96 ശതമാനം കേന്ദ്രസർക്കാരിനാണ് ലഭിച്ചത്. ഇതിന് പുറമേ കേന്ദ്രാവിഷ്കൃത പദ്ധതികൾ നേരിട്ട് നടപ്പിലാക്കുക. തൊഴിലുറപ്പു പോലെ സംസ്ഥാനങ്ങൾ നല്ല രീതിയിൽ നടപ്പിലാക്കുന്ന പദ്ധതികൾക്കുള്ള തുക കുത്തനെ വെട്ടി കുറയ്ക്കുക തുടങ്ങിയ നീക്കങ്ങളിലൂടെ സംഥാന സർക്കാരുകളെ പരമാവധി ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങൾക്കെതിരെ ഇടത് മതേതര കക്ഷികളുടെ കൂട്ടായ്മ ഉയർന്ന് വരേണ്ടത് അത്യാവശ്യമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കെ ചന്ദ്രന്‍പിള്ള അധ്യക്ഷനായി.
english summary; Governors become slaves of the Center: Kanam Rajendran
you may also like this video;