Site iconSite icon Janayugom Online

സിനിമാഡയലോഗുകള്‍ തട്ടിവിട്ടാല്‍ ജയിക്കില്ലെന്ന് സുരേഷ് ഗോപിയോട് ഗോവിന്ദന്‍ മാസ്റ്റര്‍

സുരേഷ്ഗോപി കണ്ണൂരോ,തൃശൂരോ എടുക്കുന്നതില്‍ കുഴപ്പമില്ലെന്ന് സുരേഷ് ഗോപിക്ക് മറുപടിയുമായി സിപിഐ(എം)സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കണ്ണൂര്‍ ആര്‍ക്കാണ് എടുത്തുകൂടാത്തത്.മൂന്നാം സ്ഥാനമോ, നാലാം സ്ഥാനമോ എടുക്കാം.സിനിമാ‍ഡയലോഗുകള്‍ തട്ടിവിട്ടാല്‍ ജയിക്കാന്‍ കഴുയുമെന്നാണ് സുരേഷ്ഗോപിയുടെ വിചാരം.

ഇതു കേരളമാണ്.ഇതൊന്നും കേരളം അംഗീകരിക്കില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ പകുതി സമ്മതമാണ്.ആര്‍ക്ക് ? കെട്ടാന്‍ തീരുമാനിച്ചയാള്‍ക്ക്. പക്ഷെ ബീവിക്ക് സമ്മതമല്ല. അതാണ് കാര്യം.ഇത്തരം ഡയലോഗ് കൊണ്ട് കേരളത്തില്‍ രക്ഷപെടില്ലെന്നും അദ്ദേഹം സുരേഷ് ഗോപിയെ ഓര്‍മ്മിപ്പിച്ചു. ഇവിടെ രണ്ടു സീറ്റില്‍ മത്സരിച്ച ചരിത്രം ഇവിടെയുണ്ടല്ലോ എന്നും അദ്ദേഹം സുരേഷ് ഗോപിയെ ഓര്‍മ്മിപ്പിച്ചു.

ഇവിടെ ജയിക്കുമെന്ന് എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി പറയാറുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റ് നേടിയാല്‍ സര്‍ക്കാരുണ്ടാക്കുമെന്ന് പറഞ്ഞവരാണ് ബിജെപിക്കാര്‍.എന്നിട്ട് ഉണ്ടായിരുന്ന സീറ്റും പോയി, ഉണ്ടായിരുന്ന വോട്ട് ശതമാനവും കുറഞ്ഞു,ഗോവിന്ദന്‍മാസ്റ്റര്‍ പരിഹസിച്ചു.

വര്‍ഗീയ ലഹളയും കലാപമില്ലാതെ സമാധാനത്തോടെ ജനങ്ങള്‍ ജീവിക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയില്‍ ഏറ്റവും സുരക്ഷിത സംസ്ഥാനം കേരളമാണ്. കേരളം സുരക്ഷിതമല്ലെന്ന് ആക്ഷേപിച്ച, മഹാബലിയെ പോലും ചവിട്ടി താഴ്ത്താന്‍ ആഹ്വാനം ചെയ്ത ബിജെപിയെ പിന്തുണക്കാന്‍ അഭിമാനബോധമുള്ള ഒരു കേരളീയനും തയ്യാറാകില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

Eng­lish Summary:
Govin­dan Mas­ter tells Suresh Gopi that he will not win if he cheats movie dialogues

You may also like this video:

YouTube video player
Exit mobile version