Site iconSite icon Janayugom Online

പ്ലസ് വണ്‍ പ്രവേശനത്തിന് 138 അധിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍

മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറിക്ക് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും. സംസ്ഥാനത്തെ 2024–25 അധ്യയന വർഷത്തിൽ പ്ലസ് വൺ പ്രവേശനത്തിന് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഉൾപ്പെടെയുള്ള മുഖ്യ അലോട്ട്മെന്റുകൾ കഴിഞ്ഞപ്പോഴും പ്രവേശനം ലഭിക്കാത്ത മലപ്പുറം, കാസർകോട് ജില്ലകളിലെ വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനത്തിനായാണ് താല്‍ക്കാലിക അധിക ബാച്ചുകൾ അനുവദിക്കുന്നതെന്ന് നിയമസഭയില്‍ ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവനയില്‍ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 

മലപ്പുറം ജില്ലയിൽ 74 സർക്കാർ സ്കൂളുകളിലായി 120 ബാച്ചുകളും കാസര്‍കോട് ജില്ലയിൽ 18 സർക്കാർ സ്കൂളുകളിലായി 18 ബാച്ചുകളുമാണ് താല്‍ക്കാലികമായി അനുവദിച്ചത്. ഇതോടെ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കപ്പെടുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആകെ 138 താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിന് ഒരു വർഷം 14,90,40,000 രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രസ്താവനയില്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Govt allot­ted 138 addi­tion­al batch­es for Plus One admission
You may also like this video

Exit mobile version