Site icon Janayugom Online

മരുന്നുകളുടെയും സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളുടെയും വിപണനത്തിനും നിയന്ത്രണത്തിനും നിയമം വരുന്നു

മ​രു​ന്നു​ക​ളു​ടെ​യും സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ​യും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വി​പ​ണ​ന​ത്തി​നും നി​യ​ന്ത്ര​ണ​ത്തി​നും പു​തി​യ നി​യ​മം രൂ​പീ​ക​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഒരുങ്ങുന്നു. ഇതിനായി ഡ്ര​ഗ് ക​ൺട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ വി ​ജി സൊ​മാ​നി​ അ​ധ്യ​ക്ഷനായ ഏ​ട്ടം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു. പു​തി​യ ഡ്ര​ഗ്സ്, കോ​സ്മെ​റ്റി​ക്സ്, മെ​ഡി​ക്ക​ൽ ഡി​വൈ​സ​സ് നിയ​മ​ത്തി​ന്റെ ക​ര​ട് ന​വം​ബ​ർ 30ന് ​മു​ൻ​പാ​യി സമർപ്പിക്കും.

ഓണ്‍ലൈന്‍ വഴിയുള്ള വിപണനത്തിനാണ് ഇതോടെ നിയമംവഴിയുള്ള കര്‍ശന നിയന്ത്രണങ്ങളുണ്ടാവുക. നി​ല​വി​ലെ നി​യ​മ​ത്തി​ൽ ഓ​ൺലൈ​ൻ വ​ഴി മ​രു​ന്നു​ക​ൾ വി​ൽ​ക്കു​ന്ന​തി​ന് അ​നു​മ​തി​യി​ല്ല. രാ​ജ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു​ന്ന​തി​നും മുമ്പ് നിര്‍മ്മിച്ച നിയമമാണ് നിലവിലുള്ളത്. നിയമത്തിലെ അപര്യാപ്തകള്‍ ചൂണ്ടിക്കാട്ടി ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ വ്യ​വ​സാ​യ രം​ഗ​ത്തുനി​ന്നു​ൾ​പ്പെടെ വ്യാ​പ​ക പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പു​തി​യ നി​യ​മം രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി സ​മി​തി​യെ നിയോഗിച്ചത്. 

നി​ല​വി​ൽ രാജ്യത്ത് മ​രു​ന്നു​ക​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ ഇ​റ​ക്കു​മ​തി​യും നി​ർ​മാ​ണ​വും വി​ത​ര​ണ​വും നി​യ​ന്ത്രി​ക്കു​ന്ന​ത് 1940ലെ ​ഡ്ര​ഗ്സ് ആന്റ് കോ​സ്മെ​റ്റി​ക്സ് നി​യ​മ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള കേ​ന്ദ്ര ഡ്ര​ഗ് സ്റ്റാ​ൻ​ഡേ​ർ​ഡ് ക​ൺട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആണ്.
eng­lish summary;Govt Con­sti­tutes Eight-Mem­ber Expert Pan­el for con­trol of phar­ma­ceu­ti­cals and cosmetics
you may also like this video;

Exit mobile version