10 വര്‍ഷം നീണ്ട തന്‍റെ വിവാഹ ജീവിതം അവസാനിപ്പിച്ച ഒരു യുവതി വിവാഹ മോചനം ആഘോഷമാക്കിയിരിക്കുകയാണ്. പലര്‍ക്കും മനസില്‍ മുറിവ് സമ്മാനിക്കുന്ന ഒന്നാണ് വിവാഹമോചനം. എന്നാല്‍ താന്‍ ദുഃഖിതയല്ലെന്ന് അറിയിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ യുവതി. ഫോട്ടോഷൂട്ടിനിടെ സ്വന്തം വിവാഹ വസ്ത്രം കത്തിച്ചാണ് യുവതി വിവാഹമോചനം ആഘോഷിച്ചത്.
അമേരിക്കയിലുള്ള ലോറന്‍ ബ്രൂക്ക് എന്ന യുവതിയാണ് 2021 സെപ്റ്റംബറില്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത്. 2012ലാണ് ഇവര്‍ വിവാഹം ചെയ്തത്. ഈ ജനുവരിയോടെ വിവാഹ മോചനത്തിന്‍റെ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കി അവര്‍ സ്വതന്ത്രയായി.
കരഞ്ഞുതീര്‍ത്ത നിമിഷങ്ങളെ മറന്നുകളഞ്ഞിട്ട് ജീവിതം മെച്ചപ്പെടുത്താന്‍ താന്‍ തീരുമാനിച്ചതായി യുവതി പറഞ്ഞു. ഇതിനായി ഫോട്ടോഷൂട്ട് നടത്താന്‍ ലോറന്‍ തീരുമാനിച്ചു. ഫോട്ടോഗ്രാഫറായ അമ്മയും യുവതിക്കൊപ്പം ചേര്‍ന്നു. ഇന്‍സ്റ്റഗ്രാമില്‍ ശാക്തീകരണം എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത്. ചുവന്ന വസ്ത്രം ധരിച്ച് വിവാഹ ചിത്രം കീറുന്ന യുവതി തന്റെ വിവാഹ വസ്ത്രത്തിന് തീയിടുന്നതും കാണാം. യുവതിയുടെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ കമന്റുകള്‍ ചെയ്യുന്നുണ്ട്.
English Summary;Gowns were burnt, pictures were torn; Young woman celebrating divorce
You may also like this video