Site iconSite icon Janayugom Online

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രൈവറ്റ് പ്രാക്ടീസിനെതിരെ ജിപിഎസ് ട്രാക്കിങ് വരുന്നു

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രൈവറ്റ് പ്രാക്ടീസ് കണ്ടെത്താനും നടപടിയെടുക്കാനും ജിപിഎസ് സംവിധാനമുപയോഗിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന് കീഴില്‍ വരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരെയായിരിക്കും പുതിയ നിരീക്ഷണ സംവിധാനം ബാധിക്കുക. ഡോക്ടര്‍മാര്‍ക്ക് മേല്‍ ജിപിഎസ് ട്രാക്കിങ് സംവിധാനം കൊണ്ടുവരാനുള്ള നീക്കം വിവാദമാകുന്നെന്നാണ് റിപ്പോര്‍ട്ട്.

ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ എജ്യുക്കേഷന്‍ വകുപ്പ് മന്ത്രി കെ സുധാകറാണ് പദ്ധതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാഅവരുടെ ഔദ്യോഗിക ജോലി സമയത്ത് പോലും പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Eng­lish sum­ma­ry; GPS track­ing comes against pri­vate prac­tice of gov­ern­ment doctors

You may also like this video;

Exit mobile version